CALICUTDISTRICT NEWS
ചാത്തമംഗലം പഞ്ചായത്തിലെ പുതിയാടം ചോലക്കുളത്തില്‍ ഇനി തെളിനീരൊഴുകും

മിഷന്‍ തെളിനീര്‍ പദ്ധതിയുടെ ഭാഗമായി ചാത്തമംഗലം വാര്‍ഡ് 12 ലെ പുതിയാടംകുളം ശുചീകരിച്ചു. സബ്കലക്ടര്‍ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത്, ജില്ലാ ഭരണകൂടം, ഹരിതകേരളംജില്ലാ മിഷന്‍, ശുചിത്വ മിഷന്‍, തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ശുദ്ധ ജലത്തിന്റെ ലഭ്യത നാള്‍ക്കുനാള്‍ കുറഞ്ഞുവരികയും നമ്മുടെ നാട് രൂക്ഷമായവരള്‍ച്ചയിലേക്ക് നീങ്ങികൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുളങ്ങള്‍ ശുചീകരിച്ച് സൗന്ദര്യവല്‍ക്കരണം നടത്തി പരിപാലിക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്’മിഷന്‍ തെളിനീര്‍’ നടത്തുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ബീന അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് പി.സുനിത മുഖ്യാതിഥിയായിരുന്നു. ഹരിതകേരളം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പ്രകാശ്ജല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചാത്തമംഗലം വൈസ് പ്രസിഡന്റ് ടി.രമേശന്‍,വാര്‍ഡ് മെമ്പര്‍ കെ.എം.സ്വാമി, ശുചിത്വ മിഷന്‍ അസി.കോര്‍ഡിനേറ്റര്‍ ഫെമിടോം, പഞ്ചയത്ത് സെക്രട്ടറി പി.രാജീവ്, ഹരിതസഹായസ്ഥാപനം പ്രതിനിധി സുരേഷ് ബാബു എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ചാത്തമംഗലം പഞ്ചായത്തിലെ കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എന്‍.സി.സി കോര്‍ഡിനേറ്റര്‍ അമല്‍ജിത്തിന്റെ നേതൃത്വത്തില്‍ 60 എന്‍.സി.സി വിദ്യാര്‍ത്ഥികളും കെ.എം.സി.ടി വനിതാ കോളേജിലെ റീന എബ്രഹാമിന്റെ നേതൃത്വത്തില്‍ 20 വിദ്യാര്‍ത്ഥിനികളും ശുചീകരണത്തില്‍ പങ്കാളികളായി. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. ശുചീകരണത്തിന് ശേഷം രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജലസന്ദേശജാഥ നടത്തി. ഹരിതകേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ രാജേഷ് നേതൃത്വം നല്‍കി. ജില്ലയിലെ 100 കുളങ്ങളുടെ ശുചീകരണം ലക്ഷ്യമിട്ടാണ് മിഷന്‍ തെളിനീര്‍ ക്യാമ്പയിന്‍ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

Comments