MAIN HEADLINES

ചാലിപ്പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവാവിനായ് തിരച്ചിൽ തുടരുന്നു

കോടഞ്ചേരി ചാലിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ പുതിയോട്ടില്‍ ഇര്‍ഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽ പെട്ട കിണാശ്ശേരി സ്വദേശി അന്‍സാര്‍ മുഹമ്മദി(26)നായി തെരച്ചില്‍ തുടരുകയാണ്.

സുഹൃത്തുക്കളായ ഇര്‍ഷാദ്, ഭാര്യ ആയിഷ നിഷില, അന്‍സാര്‍, അജ്മല്‍ എന്നിവര്‍ രണ്ട് ബൈക്കുകളിലായാണ് പുഴക്കരയിലെത്തിയത്. വയനാട് കമ്പളക്കാട് പോയി വരുന്ന വഴിയാണ് ചാലിപ്പുഴയില്‍ ഇറങ്ങിയത്. ചൂരമുണ്ട ചാലിപ്പുഴയിലെ പുളിഞ്ചോട്ടില്‍ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവര്‍ പുഴയിലെ കല്ലുകളില്‍ ഇരിക്കുന്നതായി സമീപ വാസികള്‍ കണ്ടിരുന്നു. പിന്നീട് പുഴയില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടാവുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ആയിഷ നിഷിലയും, അന്‍സാറും ഒഴുക്കില്‍പ്പെട്ടു.  നീന്തി രക്ഷപ്പെട്ടവർ പരിസവാസികളെ വിവരം അറിയിച്ചു.

ചാലിപ്പുഴ ഉച്ചവരെ ശാന്തമായിരുന്നു. അടിത്തട്ടുവരെ കാണാവുന്ന വിധം മനോഹരവുമായിരുന്നു. എന്നാൽ പുഴയുടെ സ്വഭാവം പെട്ടെന്നാണ് മാറുന്നത്. ഇതറിയാതെ സൌന്ദര്യം മാത്രം കണ്ട് എത്തുന്നവരാണ് അപടത്തിൽ പെടുന്നത് എന്ന് നാട്ടുകാർ പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button