കേന്ദ്ര ഗവർമെന്റ് പെൻഷനേഴ്സ് കുടുംബ സംഗമം

കേന്ദ്ര ഗവർമെന്റ് പെൻഷനേഴ്സ് കുടുംബ സംഗമവും 80 വയസ്സ് കഴിഞ്ഞവരെ ആദരിക്കലും കൊയിലാണ്ടി കല്യാൺ റസിഡൻസിയിൽ നടന്നു. കുടുംബ സംഗമം കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. കെ സി വേലായുധൻ അധ്യക്ഷനായി ശ്രീ ബാലകൃഷ്ണൻനായർ (റിട്ട: പോസ്റ്റുമാൻ ഇരിങ്ങത്ത് കുഞ്ഞിരാമൻനായർ (റിട്ട ടെലിക്കോം സുപ്പർവൈസർ ശ്രീ സി കെ കൃഷ്ണൻ (റിട്ട സീനിയർ സൂപ്പർവൈസർ എന്നിവരെ ആദരിച്ചു സി ജി പി എ ജില്ലാ സെക്രട്ടറി ബാലൻ പുന്നശ്ശേരി കെ ഗംഗാധരൻ ടി വിശ്വനാഥൻ ശ്രീമതി കമലാക്ഷി ടി എം ശങ്കരൻ പി കെ ജഗദീഷ് എന്നിവർ ആശംസകളർപ്പിച്ചു.  ശ്രീമതി കെ കെ ജാനു സ്വന്തം കവിതയും ശ്രീമതി ഓമന നാടകഗാനവും കെ കെ സത്യവതി കവിതയും ആലപിച്ചു. കൃഷ്ണേന്ദു, സുമ, വനജ, ഗായത്രി, നിരുപമ എന്നിവർ ലളിതഗാനവും ആലപിച്ചു. കെ ടി രാജൻ സ്വാഗതവും കെ കെ ദയാനന്ദൻ നന്ദിയും പറഞ്ഞു.
Comments

COMMENTS

error: Content is protected !!