CALICUTKOYILANDI

ചികിത്സാ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: ഗുരുതരമായ രോഗത്തെ തുടന്ന് വിഷമത്തിലായ അരിക്കുളത്തെ പിലാത്തോട്ടത്തില്‍ മീത്തല്‍ പ്രിന്‍സിനെ സഹായിക്കാന്‍ നാട്ടുകാര്‍ സഹായകമ്മിറ്റി രൂപീകരിച്ചു. ഫോട്ടോഗ്രാഫറായിരുന്ന ജെമിനിരാധാകൃഷ്ണന്റെയും രാജിയുടെയും മകനായ പ്രിന്‍സും ഫോട്ടോഗ്രാഫറാണ്. രാധാകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് കുടുംബം ബുദ്ധിമുട്ടിലാണ്. പണി പൂര്‍ത്തിയാവാത്ത വീട്ടിലാണ് താമസം. രാജിയും ഫോട്ടോഗ്രാഫറായിരുന്നു.

കോവിഡിനെ തുടര്‍ന്ന് ജോലിയില്ലാതെ ലോണ്‍ പോലും തിരിച്ചടക്കാന്‍ പ്രയാസത്തിലാണ.് അതിനിടയിലാണ് പ്രിന്‍സിന്റെ അസുഖവും. നാട്ടുകാര്‍ കുടുംബത്തെ സഹായിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതന്‍ മാസ്റ്റര്‍ വാര്‍ഡ് മെമ്പര്‍ ശ്യാമള എടപ്പള്ളി, ഒ.കെ.ചന്ദ്രന്‍ മാസ്റ്റര്‍, പ്രസാദ് എടപ്പള്ളി, സി.അശോകന്‍, ബാലകൃഷ്ണ്‍ണ്‍ ത്രിപുര തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചത്. കടബാധ്യത തീര്‍ക്കാന്‍ വലിയൊരു തുക വേണ്ടി വരും. A/CNo – 40 18 210 1046887- 1 FSC: KLGB 0040182

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button