Uncategorized
ചിറയിന്‍കീഴ് അഴൂരില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു
ചിറയിന്‍കീഴ് അഴൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാര്‍ സുരക്ഷിതരാണ്. ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസ്.
ഇന്ന് ഉച്ചയ്ക്ക് 12 ഓടെ ആയിരുന്നു അപകടം. ബസിന്റെ എന്‍ജിന്റെ ഭാഗത്തു നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെയും യാത്രക്കാരുടെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി. ബസിലുണ്ടായിരുന്ന മുപ്പതോളം യാത്രക്കാരെ പുറത്തിറക്കി. ഇതിന് പിന്നാലെയാണ് ബസിന് തീപടര്‍ന്നത്. രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി 15 മിനിറ്റോളം എടുത്താണ് ബസിലെ തീ അണച്ചത്. ബസ് പൂര്‍ണമായും കത്തിനശിച്ചു.
Comments