അമൃതാനന്ദമയി മഠത്തിൽ വിദേശ വനിത തൂങ്ങി മരിച്ച നിലയിൽ

വള്ളിക്കാവ് അമൃതാനന്ദമയീ മഠത്തില്‍ ഫിന്‍ലന്‍ഡ് സ്വദേശിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ക്രിസ എസ്റ്റര്‍ (52) ആണ് മരിച്ചത്. ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിപ്പടിയുടെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയില്‍ വൈകിട്ട് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലിസ് അറിയിച്ചു. കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് അമ്യതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സലായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.

Comments
error: Content is protected !!