CALICUTDISTRICT NEWS
ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച ജില്ലാതല ബോധവൽക്കരണ ക്യാമ്പയിൻ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്‌തു
കോഴിക്കോട് : ലഹരിക്കെതിരായ പോരാട്ടത്തിൽ നാടിന്റെ കാവൽ ഭടന്മാരാകാൻ തൊഴിലാളി വർഗത്തിന് സാധിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലഹരി വ്യാപനത്തിനെതിരെ ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച ജില്ലാതല ബോധവൽക്കരണ ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രക്ഷോഭ രംഗത്ത് മാത്രമല്ല, സാമൂഹിക തിന്മകൾക്കെതിരെ പോരാടിയ ചരിത്രമാണ് തൊഴിലാളി പ്രസ്ഥാനങ്ങൾക്കുള്ളത്. നാടിന്റെ സ്‌പന്ദനമറിയുന്നവരാണ് അവർ. ലഹരി വിപത്തിനെതിരായ പോരാട്ടത്തിൽ നിർണായക പങ്കുവഹിക്കാൻ അവർക്കാകും. സമൂഹത്തെ തകർക്കുന്ന ലഹരി വിപത്തിനെതിരായ പോരാട്ടത്തിൽ രാഷ്‌ട്രീയ ഭേദം മറന്ന് നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും മന്ത്രി പറഞ്ഞു. സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ ക്ഷേമനിധി ബോർഡ് അംഗം സി നാസർ അധ്യക്ഷനായി. വിമുക്തി ജില്ലാ കോ–- ഓർഡിനേറ്റർ വി പ്രിയ ക്ലാസെടുത്തു. വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധാനംചെയ്‌ത് പി നിഖിൽ, അഡ്വ. സതീഷ് മാമായിൽ, എ ടി അബ്ദു, പി പരമേശ്വരൻ, ബിജു ആന്റണി, പി പി മോഹനൻ, ടി മരക്കാർ, സി എ റഷീദ് എന്നിവർ സംസാരിച്ചു. ബോർഡ് ചെയർമാൻ സി പി ബബിത സ്വാഗതവും സെക്രട്ടറി അവിനാഷ്‌സുന്ദർ നന്ദിയും പറഞ്ഞു.
Comments