CRIME
ചുരം റോഡിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
കുറ്റ്യാടി: ഇന്ന് ത്രിങ്കൾ) പുലർച്ചയോടെ കുറ്റ്യാടി ചുരം റോഡില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. സ്ത്രീയോ പുരുഷനോ എന്ന് വ്യക്തമല്ല. കുറ്റ്യാടി പക്രം തളം ചുരം റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. തൊട്ടില്‍ പാലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനരികിലായി ഒരു സ്‌കൂട്ടർ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുമെന്ന് പോലീസ് അറിയിച്ചു.
Comments