ബുള്ളറ്റില്‍ ഒളിപ്പിച്ച്‌ കഞ്ചാവ് കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശി പിടിയില്‍

കോഴിക്കോട്: ബുള്ളറ്റില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് എക്‌സൈസിന്റെ പിടിയില്‍. കായലം സ്വദേശിയായ അബ്ദുള്‍ സമദ്.ടി.പിയാണ് 2.100 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്‍.ദേവദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ കായലം ഭാഗത്ത് വെച്ചാണ് അബ്ദുള്‍ സമദിനെ എക്‌സൈസ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ് ചെറുവോട്ട്, അബ്ദുള്‍ ഗഫൂര്‍, ഐബി പ്രിവന്റീവ് ഓഫീസര്‍ പ്രവീണ്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സന്ദീപ്, ദീന്‍ ദയാല്‍, വിപിന്‍, ഷിബു, ജിത്തു, അര്‍ജുന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മഞ്ജുള, ഡ്രൈവര്‍ അബ്ദുള്‍ കരീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

Comments

COMMENTS

error: Content is protected !!