KOYILANDILOCAL NEWS
ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. തുറയൂർ വാഴയിൽ മീത്തൽ സജീവ് – സിന്ധു ദമ്പതികളുടെ മകൻ അതുൽ (22) ആണ് ട്രെയിൻ തട്ടി മരിച്ചത്. സഹോദരൻ അനൽ.
ഇന്നലെ രാത്രി 11 മണിയോടെ ചെങ്ങോട്ടുകാവ് റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടത്. ട്രാക്കിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞതിനെ തുടർന്ന് പോലീസും അഗ്നി രക്ഷാ സേനയും സംഭവ സ്ഥലത്തെത്തുകയും ഫയർഫോഴ്സ് ആംബുലൻസിൽ മൃതദേഹം കൊയിലാണ്ടി താലൂക്ക് ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
Comments