KOYILANDILOCAL NEWS
ചെങ്ങോട്ടുകാവിൽ വിഷു റംസാൻ ചന്ത ആരംഭിച്ചു
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുബശ്രി സി ഡി എസ്സിൻ്റെ നേതൃത്വത്തിൽ ചെങ്ങോട്ടുകാവിൽ വിഷു – റംസാൻ ചന്ത ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൻ പ്രനീത ടി കെ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംങ് കമ്മറ്റി ചെയർമാന്മാരായ ബേബി സുന്ദർരാജ്, ബിന്ദു, മെമ്പർമാരായ മജു, തസ്ലീന നാസർ, സുധ, രമേശൻ എന്നിവർ ആശംസ അർപ്പിച്ചു. ഷമീന സ്വാഗതവും പ്രഭിത നന്ദിയും പറഞ്ഞു.
Comments