KOYILANDILOCAL NEWS

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണപദ്ധതി ഉദ്ഘാടനം ചെയ്തു

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് 2022-23വാർഷിക പദ്ധതിയിലുൾപ്പെടുത്തിയ സ്കൂൾ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണപദ്ധതിയുടെ ഉദ്ഘാടനം ബഹു :എം എൽ എ ശ്രീമതി കാനത്തിൽ ജമീല നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ മലയിൽ അധ്യക്ഷം വഹിച്ചു. സ്കൂൾ കുട്ടികൾക്ക് സുവാരി സിമന്റ്‌ കമ്പനി നൽകിയ ജേഴ്‌സി വൈസ് പ്രസിഡന്റ്‌ വേണുമാസ്റ്റർ വിതരണം ചെയ്തു.

സ്ഥിരം സമിതി അധ്യക്ഷൻമാരായ ബിന്ദു മുതിരക്കണ്ടതിൽ, ബേബി സുന്ദർരാജ്,വാർഡ്‌ മെമ്പർമാരായ സുധ കാവുങ്കൽ പൊയിൽ സുധ എം, മജു കെ എം തുടങ്ങിയവർ സംസാരിച്ചു. ബാൽരാജ്മാസ്റ്റർ സ്വാഗതവും പി ടി എ പ്രസിഡന്റ്‌ ഹരിദാസ് നന്ദിയും അറിയിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button