വാളയാറിലെ കുരുന്നുകളുടെ മാതാപിതാക്കള്‍ക്ക് നീതി വേണം

കൊയിലാണ്ടി: സാംസ്‌കാരിക കേരളത്തെയാകെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ളതാണ് വാളയാറിലെ കൊലപാതക കേസില്‍ വന്ന പ്രോക്‌സോ കോടതി വിധി. ഇതിനെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെ നടക്കുന്നത് ശക്തമായ പ്രതിഷേധമാണ്. കൊയിലാണ്ടി യുവമോര്‍ച്ച സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് അഡ്വ.വി സത്യന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗം വായനാരി വിനോദ് യുവമോര്‍ച്ച നേതാക്കളായ അഭിന്‍ അശോകന്‍, ഷംജിത്ത്, ജിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജിത്തു കെ.വി , സുരേഷ്, വൈശാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ യുവമോര്‍ച്ചയുടെ ശക്തമായ പ്രതിഷേധങ്ങള്‍ പ്രതിഷേധങ്ങള്‍ കൊയിലാണ്ടിയില്‍ ഉണ്ടാവുമെന്ന് യുവമോര്‍ച്ച മുന്നറിയിപ്പ് നല്‍കി.

Comments

COMMENTS

error: Content is protected !!