നെസ്റ്റ് പാലിയേറ്റീവ് കെയർ ‘കതിർ 2022’ ഓണാഘോഷം സംഘടിപ്പിച്ചു

കൊയിലാണ്ടി : ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉയർച്ചയ്ക്ക് വേണ്ടിയും അവരെ സമൂഹത്തിന്റെ മുഖ്യധാരായിലേയ്ക് കൊണ്ടുവരുക എന്ന പ്രധാന ലക്ഷ്യം മുൻനിർത്തിയും നെസ്റ്റ് പാലിയേറ്റീവ് കെയർ നിയാർക്കിൽ ” കതിർ 2022″ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. നെസ്റ്റ് ചെയർമാൻ അബ്‌ദുള്ള കരുവാഞ്ചേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം നിർവഹിച്ചു. നെസ്റ്റ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൾ നിമ്യാ വി പി, തൊഴിലവസരം പരിചയപ്പെടുത്തൽ എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു. മുതിർന്ന കുട്ടികളുടെ ഉന്നമനത്തിനും അവരുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയും പുതിയ തൊഴിലവസരങ്ങൾക്ക് നെസ്റ്റ് തുടക്കം കുറിച്ചു.

ഗ്ലോബൽ വൈസ് ചെയർമാൻ സാലിബാത്ത |ബഷീർ ടി പി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സതീശൻ കെ, എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രണ്ടു ദിവസങ്ങളിലായി വിവിധതരം കലാകായിക പരിപാടികൾ നെസ്റ്റിൽ അരങ്ങേറി. രക്ഷിതാക്കളുടെ മാനസിക സംഘർഷം കുറയ്ക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് നെസ്റ്റ് ഈ പരിപാടികൾ സംഘടിപ്പിച്ചത്.

Comments

COMMENTS

error: Content is protected !!