KOYILANDILOCAL NEWS
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ജീവനക്കാരെ ആദരിച്ചു.
കൊയിലാണ്ടി:വികസന ഫണ്ട് വിനിയോഗത്തിൽ സംസ്ഥാനത്ത് 8-ാം സ്ഥാനവും ജില്ലയിൽ ഒന്നാംസ്ഥാനവും കൈവരിച്ചതിനും, നികുതി പിരിവിൽ 100 % ലക്ഷ്യം നേടിയതിനും നിർവ്വഹണ ഉദ്യോഗസ്ഥരേയും ജീവനക്കാരെയും ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു.
. 2o22-23 വർഷം വികസന ഫണ്ടിൽ 3.84 കോടി രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് ജില്ലയിൽ ഒന്നാമതായത് .തദ്ദേശ സ്വയംഭരണ വകപ്പ് ജോയൻറ് ഡയരക്ടർ പി.ടി പ്രസാദ് ഉദ്യോഗസ്ഥർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
അതി ദരിദ്രർക്കുള്ള തിരിച്ചറിയൽ കാർഡിൻ്റെ വിതരണവും ചടങ്ങിൽ വെച്ച് നടത്തി.ഡോ. ഷബ്നക്കുള്ള യാത്രയയപ്പും നൽകി. പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി.വേണു, സ്ഥിരം സമിതി ചെയർമാൻമാരായ ബേബി സുന്ദർരാജ്, ഗീത കരോൽ ,ബ്ലോക്ക് മെമ്പർ ഇ . കെ ജുബീഷ്, സുധ കാവുങ്കൽ പെയിൽ, കെ.ഗീതാനന്ദൻ , ടി.വി ഗിരിജ,അസി.സെക്രട്ടറി ബാബു ആരോത്ത്, ഡോ. ഷബ്ന, ഡോ. നസീഫ് ,സുജാത എം.കെ.ഷൈലജ പി.എം സംസാരിച്ചു.
Comments