ഇ.കെ.പി അനുസ്മരണം സംഘടിപ്പിച്ചു

 

കൊയിലാണ്ടി: കുറുവങ്ങാട് ശക്തി പബ്ലിക്ക് ലൈബ്രറി & തിയറ്റേഴ്‌സ് ഇ.കെ.പി അനുസ്മരണം സംഘടിപ്പിച്ചു. തിയറ്റേഴ്‌സ് സ്ഥാപകാംഗവും നാടകപ്രവര്‍ത്തകനുമായിരുന്ന ഇ.കെ.പി യുടെ 15ാം ചരമവാര്‍ഷികാചരണം കേളപ്പജി നാടകത്തിന്റെ രചയിതാവും നാടക പ്രവര്‍ത്തകനുമായ
രവീന്ദ്രന്‍ മുചുകുന്ന് ഉദ്ഘാടനം ചെയ്തു. തിയേറ്റേഴ്‌സ് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ കെ .സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ.മുരളി സ്വാഗതം പറഞ്ഞു. എം.രവീന്ദ്രന്‍, എന്‍.കെ.സുരേന്ദ്രന്‍ , രവീന്ദ്രന്‍ മലയില്‍ എന്നിവര്‍ ഇ.കെ.പിയെ അനുസ്മരിച്ച് സംസാരിച്ചു. ഇ.കെ.പ്രജേഷ് നന്ദി പറഞ്ഞു. മികച്ച നാടകരചനക്കുള്ള ബാലുശ്ശേരി നന്മ അവാര്‍ഡ് നേടിയ രവീന്ദ്രന്‍ മുചുകുന്ന്, എന്‍.സി.സി ദേശീയ ക്യാമ്പില്‍ പങ്കെടുത്ത അനു എസ് നായര്‍, പ്രതിഭകളായ കാര്‍ത്തിക് സത്യന്‍, ഹിമ സുധീര്‍, (വയലിന്‍) ,ബാലശങ്കര്‍ (സംസ്‌കൃതം കഥാരചന), ഹരികൃക്ഷന്‍ (സിദ്ധ രൂപോച്ഛാരണം), ഹരി ദേവ് കൃഷ്ണ (സബ് ജില്ല ചെസ് ചാമ്പ്യന്‍), അനന്തപത്മനാഭന്‍ (സബ് ജില്ല നാടക മത്സരം മികച്ച നടന്‍) എന്നിവരെ ചടങ്ങില്‍ അനുമോദിക്കുകയും ഉപഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.

Comments

COMMENTS

error: Content is protected !!