ചെങ്ങോട്ടുകാവ് ഹോമിയോ ഡിസ്പൻസറി – മൃഗാശുപത്രി കെട്ടിടത്തിന്റെ മുകൾ നിലയിലെ ജി െഎ ഷീറ്റ് ഇരുമ്പ് പൈപ്പ് മോഷണം ; പഞ്ചായത്ത് കൊയിലാണ്ടി പോലീസിൽ പരാതി നൽകി

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് നേഷണൽ ഹൈവെക്കരികിലെ ഹോമിയോ ഡിസ്പൻസറി – മൃഗാശുപത്രി കെട്ടിടത്തിന്റെ മുകൾ നിലയിലെ ജി െഎ ഷീറ്റ് ഇരുമ്പ് പൈപ്പ് എന്നിവയാൽ നിർമ്മിച്ച മേൽപ്പുര 03-06-22 ന് വൈകീട്ട് പൂർണ്ണമായും കയ്യേറി പൊളിച്ച് മാറ്റി മെറ്റീരിയലുകൾ മോഷണം നടത്തിയിരുക്കുകയാണ്. ഏതാണ്ട്  ഒരു ലക്ഷം രൂപയുടെ പൊതു ആസ്തിയാണ് നഷ്ടമായിട്ടുള്ളത്. പഞ്ചായത്ത് ഇത് പൊളിച്ചു നീക്കുന്നതിന് ആരേയും ചുമതലപ്പെടുത്തിയിരുന്നില്ല. ഈ വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി പൊതുമുതൽ കവർന്നവർക്കെതിരെ മാതൃകാപരമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!