LOCAL NEWS
ചെമ്പനോടയിൽ കാട്ടു പന്നിയുടെ ആക്രമണത്തിൽ കർഷക തൊഴിലാളിക്ക് ഗുരുതര പരിക്കു
ചെമ്പനോടയിൽ കാട്ടു പന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കു പറ്റി നാണു കിളച്ച പറമ്പിൽ എന്ന കർഷക തൊഴിലാളി കോഴിക്കോട് മെഡിക്കൽ കേളേജിൽ ചികിൽസയിൽ . കാട്ടിൽ നിന്നും ചെന്നായ അക്രമിച്ച് പരിക്ക് പറ്റി കുടൽ പുറത്ത് ചാടിയപന്നി നാണുവിനെ ആ ക്രമിച്ച ശേഷം പിന്നീട് ചത്തു. രാവിലെ കുന്നക്കാട്ട് ആൽവിൻ എന്നയാളുടെ വീട്ടിൽ ജോലിക്ക് വന്ന നാണു വീടിനടുത്ത് തന്നെ പറമ്പിലേക്ക് പണിക്ക് ഇറങ്ങിയപ്പോൾ പന്നി ചാടി വന്ന് അക്രമിക്കുകയായിരുന്നു.
പഞ്ചായത്ത് അംഗങ്ങൾ ആയ കെ.എ. ജോസു കുട്ടി, ലൈസ ജോർജ് , ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി പ്രാധമികമായി കാര്യങ്ങൾക്ക് നേതൃത്വം നൽകി. മെഡിക്കൽ കോളേജിൽ ഉള്ള നാണു എന്നയാളുടെ നില ഗുരുതരമാണ്.
Comments