KOYILANDILOCAL NEWS

ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച ലഫ്റ്റനെന്റ് കേണൽ ഹേമന്ത് രാജിനെ ആദരിച്ചു

പയ്യോളി : ചെറാട് മലയിലെ 1200 അടി ഉയരത്തിൽ ഉളള പാറയിടുക്കിൽ കുടുങ്ങിപ്പോയ ബാബുവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ ലെഫ്റ്റനന്റ് കേണൽ ഹേമന്ത് രാജിനെ ആദരിച്ചു. കേരള ഇൻറസ്ട്റിയൽ റൂറൽ ആൻറ് വർക്കേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചത്. പയ്യോളി മുനിസിപ്പൽ ചെയർമാൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. ഇ ടി പത്മനാഭൻ അധ്യക്ഷ്യനായിരുന്നു. മത്സ്യത്തൊഴിലാളി യൂണിയൻ സംസഥാന സെക്രട്ടറി പി ബാലകൃഷ്ണൻ, മഠത്തിൽ നാണു, പുത്തുക്കാട്ട് രാമകൃഷ്ണൻ, പടന്നയിൽ പ്രഭാകരൻ, കൗൺസിലർമാരായ ഹരിദാസൻ പി എം ഷഹനാസ്, അൻവർ കായിരികണ്ടി, എ കെ മുകുന്ദൻ, ഒ ടി ശീനിവാസൻ എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ മായനാരി സ്വാഗതം പറഞ്ഞു. ശ്രീധരൻ മാസ്റ്ററുടേയും സി എം. ഗീതടീച്ചറുടേയും മകളുടെ ഭർത്താവായ ഹേമന്ത് രാജ് പയ്യോളിയുടെ മരുമകനാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button