ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് സ്പേസ് കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട്  സ്പേസ് കൊയിലാണ്ടി യുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സ്റ്റേഡിയം കോർണ്ണറിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

പി.കെ.രഘുനാഥൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടിയിലെ മുതിർന്ന സ്പോട്സ് താരങ്ങളായ ഋഷിദാസ് കല്ലാട്ട് , ജ്യോതി മാസ്റ്റർ, കുഞ്ഞിക്കണാരൻ തുടങ്ങിയവർ സംസാരിച്ചു.

മുൻ സർവ്വീസസ് താരം കുഞ്ഞിക്കണാരേട്ടൻ പ്രതിഷേധ ജ്വാല എല്ലാവർക്കും പകർന്നു നൽകി. അഞ്ജന അനീഷ് സ്വാഗതവും ശശി കോട്ടിൽ നന്ദിയും രേഖപ്പെടുത്തി.

Comments

COMMENTS

error: Content is protected !!