LOCAL NEWS

ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ ഭവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാ ഭവതി ക്ഷേത്ര മഹോത്സവത്തിന് ബുധനാഴ്ച പുലർച്ചെ കൊടിയേറി. നൂറു കണക്കിന് ഭക്തജനങ്ങളുടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ക്ഷേത്രം മേൽശാന്തി കലേഷ്മണി മുഖ്യകാർമ്മികത്വം വഹിച്ചു. കൊടിയേറ്റത്തിന് ശേഷം അതിരാവിലെയും രാത്രിയും കരിമരുന്ന് പ്രയോഗം, ഉച്ചക്ക് ,അന്നദാനം എന്നിവ നടന്നു.

9 ന് വ്യാഴാഴ്ച തായമ്പക അരങ്ങേറ്റം, പ്രകാശൻ മേലൂർ (തലശ്ശേരി)യുടെ ആദ്ധ്യാത്മിക പ്രഭാഷണം, 10 ന് നരസിംഹാനന്ദ സ്വാമികളുടെ പ്രഭാഷണം, 11 ന് ആശ സുരേഷ് ഇരിങ്ങാലക്കുടയുടെ സോപാന സംഗീതാർച്ചന, പ്രഭാകരൻ പുന്നശ്ശേരിയുടെ ഓട്ടൻതുള്ളൽ, 12 ന് അഭിലാഷിൻ്റെ തായമ്പക, സന്ധ്യാ ദീപുവിൻ്റെ നൃത്താവിഷ്കാരം, മധു നിലാവ് ഫെയിം സുസ്മിതയുടെ ഗാനമേള, 13 ന് പാണ്ടിമേളത്തോടെയുള്ള കാഴ്ചശീവേലി, വൈകീട്ട് ചെറിയ വിളക്ക് ദിവസം ചെറുതാഴം ചന്ദ്രൻ്റെ തായമ്പക, കൊച്ചിൻ സിൽവർ സ്റ്റാർ അവതരിപ്പിക്കുന്ന കോമഡി മെഗാഷോ, 14 ന് വലിയ വിളക്ക് ദിവസം ആഘോഷവരവുകൾ, പൂIത്താലപ്പൊലി, ശുകപുരം രാധാകൃഷ്ണൻ്റെ തായമ്പക, പിന്നണി ഗായകൻ മധു ബാലകൃഷ്ൻ നയിക്കുന്ന ഗാനമേള, നാന്ദകം എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം, 15 ന് അവസാന ദിവസം നാന്ദകത്തോടു കൂടി താലപ്പൊലി എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം, കളർ ഡിസ്പ്ലേ എന്നിവ നടക്കും. ഏപ്രിൽ 7ന് വെള്ളിയാഴ്ച ചെറിയമങ്ങാട് കോട്ടയിൽ സർപ്പബലി നടക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button