ചേലിയ ഇലാഹിയ ആർട്സ് ആന്റ് സയൻസ് കോളേജ് സംഘടിപ്പിച്ച ബിരുദദാന ചടങ്ങ് കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു

കാപ്പാട് : ചേലിയ ഇലാഹിയ കോളേജിൽ നിന്ന് കഴിഞ്ഞ വർഷം ബിരുദം , ബിരുദാനന്തര ബിരുദം പൂർത്തിയാക്കി പുറത്തിറങ്ങിയ 138 വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങ് കാപ്പാട് ശാദി മഹൽ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. 138 ബിരുദം നേടിയ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും നിലവിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടി വളരെ മികവ് പുലർത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ അൺഎയ്ഡഡ് കോളേജുകളിൽ ഇത്തരത്തിലുള്ള ബിരുദദിന ചടങ്ങുകൾ നടത്തി മറ്റു കോളേജുകൾക്ക് മാത്രകയായിരിക്കുകയാണ് ഇലാഹിയ കോളേജ്. തികച്ചും ഔദ്യോഗികവും വ്യത്യസ്ഥവുമായ ബിരുദദിന ചടങ്ങ് കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു .


പ്രിൻസിപ്പൾ ഡോ: കെ.മുഹമ്മദ് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ 10 കുട്ടികൾക്കുള്ള മൊമെന്റോ വിതരണം കെ. മുരളീധരൻ എം പി നിർവഹിച്ചു.
ബിരുദം കരസ്ഥമാക്കിയ 138 വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കോളേജ് പ്രിൻസിപ്പാൽ ഡോ: കെ മുഹമ്മദ് ബഷീർ നിർവഹിച്ചു. കാപ്പാട് ഐനുൽ ഹുദയതീം ഖാന കമ്മിറ്റി ഭാരവാഹികളായ ടി എൻ ലത്തീഫ് ഹാജി, സമദ് പൂക്കാട്, വി.മുഹമ്മദ് ഷരീഫ് മാസ്റ്റർ, കോളേജ് വൈസ് പ്രിൻസിപ്പൽ സുകുമാരൻ , കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ കെ സദാനന്ദൻ മാസ്റ്റർ, സ്കൂൾ ഹെഡ്മിസ്റ്റേഴ്സ് റാബിയ അഹമ്മദ്, പി കെ മുനീർ, സാദിഖ് ടിവി, ഇംഗ്ലീഷ് വിഭാഗം ഹെഡ് വിനോദ് എ , കൊമേഴ്സ് വിഭാഗം ഹെഡ് ലിൻസ ടി എം, തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടേയും നിലവിലുള്ള വിദ്യാർത്ഥികളുടേയും കലാപരിപാടികൾക്ക് ശേഷമാണ് ചടങ്ങ് അവസാനിച്ചത്.


അസിസ്റ്റൻറ് പ്രൊഫസർ ആസിഫ് കലാം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലിജേഷ് കെ സി നന്ദിയും പറഞ്ഞു. തുടർന്ന് കാപ്പാട് ഐനുൽഹുദ യത്തീംഖാനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇലാഹിയ കോളേജിൽ ബി.കോം കംപ്യൂട്ടർ അപ്ലിക്കേഷൻ, ബി.കോം ഫിനാൻസ് , ബി എ ഇംഗ്ലീഷ് , ബി എസ് സി ഫിസിക്സ് , ബി സി എ , എം കോം എന്നീ കോഴ്സുകളാണുള്ളത്.

Comments

COMMENTS

error: Content is protected !!