DISTRICT NEWS

ചെറു മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പിൻ്റെ നടപടി തുടരുന്നു; അഞ്ച് വള്ളങ്ങളിൽ നിന്നുമായി മൂന്ന് ടൺ മത്സ്യം പിടികൂടി

കോഴിക്കോട്: പുതിയാപ്പ , കൊയിലാണ്ടി എന്നീ ഫിഷിംഗ് ഹാർബറുകളിൽ ഫിഷറീസ് വകുപ്പ് – മറൈൻ എൻഫോഴ്സ്മെൻ്റ് നടത്തിയ പരിശോധനയിൽ ചെറു മൽസ്യ ബന്ധനം നടത്തിയ 5 വള്ളങ്ങൾ പിടിയിൽ. പുതിയാപ്പ കേന്ദ്രീകരിച്ച് മൽസ്യ ബന്ധനം നടത്തിയ കയബ , ശിഹാബ് തങ്ങൾ, ശ്രീ മൂകാംബിക, സുൽത്താൻ എന്നീ വള്ളങളും കൊയിലാണ്ടി കേന്ദ്രീകരിച്ച് ഛത്രപതി എന്ന വള്ളവുമാണ് ചെറു മൽസ്യങ്ങൾ സഹിതം പിടിയിലായത്. സർക്കാർ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗൽ സൈസ് ഇല്ലാത്ത ചെറു മീനുകൾ (7 മുതൽ 12 cm വരുന്ന അയല 3000 kg )വള്ളത്തിൽ നിന്നും കണ്ടെടുത്തു.

പിടിച്ചെടുത്ത ചെറു മത്സ്യം കടലിൽ നിക്ഷേപിച്ചു. പിഴ അടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതാണ്. പരിശോധനയിൽ ഫിഷറീസ് അസിസ്റ്റൻറ് രജിസ്ട്രാർ വിദ്യാധരൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമരായ ആതിര പി കെ, അതിര ഒ ,മറൈൻ എൻഫോസ്‌മെന്റ് ഫിഷറി ഗാർഡ് ഷാജി, കോസ്റ്റൽ പോലീസ് എസ് ഐ മരായ ശശിധരൻ, സദാനന്ദൻ,cpo അരുൺ, ദീപേഷ്,റസ്ക്യൂ ഗാർഡ് മാരായ നന്ദു,ലിബീഷ്, മിഥുൻ, ശ്രീജിത്ത്, ജിജിമോൻ, വിപിൻ ലാൽ, അനുജിത്, നിധീഷ് ഓഫീസ് അസിസ്റ്റന്റ് ശ്രീഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button