കോഴിക്കോട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പരുക്ക്

കോഴിക്കോട് പതിനാറുകാരന് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പരുക്കേറ്റു. നാദാപുരം കായപ്പനച്ചിയില്‍ മീന്‍പിടിക്കാനെത്തിയ കൊല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹിമിനാണ് പരുക്കേറ്റത്. ഇടത് കൈപ്പത്തിയിലെ തള്ള വിരലിനും കണ്ണിനുമാണ് പരുക്കേറ്റത്. തലശേരിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീന്‍ പിടിക്കാനായി ബന്ധുവിനൊപ്പം പുഴയോരത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. പുഴയോരത്ത് കണ്ട വസ്തു എടുത്തെറിഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥലത്ത് ബോംബ് സ്‌ക്വാഡും നാദാപുരം പൊലീസും പരിശോധന നടത്തി.

Comments

COMMENTS

error: Content is protected !!