ചൊവ്വാഴ്ച എല്ലാ കടകളും അടച്ച് സമരം

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ചൊവ്വാഴ്ച എല്ലാ കടകളും അടച്ചിടും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും വ്യാപാരി വ്യാവസായി ഏകോപന സമിതി നേതാക്കൾ അറിയിച്ചു.

വ്യാപാരി വ്യവസായി സമൂഹം ആത്മഹത്യയുടെ വക്കിലാണ്, കടകളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വില്‍ക്കാന്‍ കഴിയാത്ത വിധം ഉപയോഗശൂന്യമായി. കടബാധ്യതയും, വാടക ബാധ്യതയും ക്രമാതീതമായി വര്‍ധിക്കുന്നത് നിലനിൽപ്പ് തന്നെ ഇല്ലാതാക്കുന്നു. ഇത് പരിഗണിച്ച് നിയന്ത്രിത സമയത്ത് എല്ലാ കടകളും തുറക്കാൻ അനുവദിക്കണം എന്നാണാവശ്യം.

Comments

COMMENTS

error: Content is protected !!