ചേനോളി സമത റസിഡൻസ് അസോസിയേഷന്‍ സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു

പേരാമ്പ്ര: ചേനോളി സമത റസിഡൻസ് അസോസിയേഷന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്തു.ഗംഗൻ തുമ്പക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷംജാത്, ഇ എം എസ് ആശുപത്രി പ്രതിനിധി പ്രവീൺ,വൽസൻ മഠത്തിൽ,രാജൻ മീത്തലാടത്ത് പ്രസംഗിച്ചു. ഡോ.അരുൺ,ഡോ.ഷംജാത്,ഡോ:വൈശാഖ് എന്നിവർ രോഗികളെ പരിശോധിച്ചു. സമത സെക്രട്ടറി ഷിജു ടി സ്വാഗതവും പ്രസിഡണ്ട് വിജയൻ കുണ്ടുങ്കൽ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!