KOYILANDILOCAL NEWS
ചേമഞ്ചേരിയിൽ ഹർത്താൽ
കൊയിലാണ്ടി: ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുടെ വീട് കയറി അക്രമം. ചേമഞ്ചേരിയില്‍ യു ഡി എഫ് ഹര്‍ത്താല്‍.ജില്ലാ പഞ്ചായത്ത് കക്കോടി ഡിവിഷന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും കെ.എസ് യു ജില്ലാ വൈസ് പ്രസിഡണ്ടുമായ ജറില്‍ ബോസിന്റെ വീട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ കയറി ജറില്‍ ബോസിന്റെ അമ്മയേയും ഭാര്യയേയും സഹോദരന്‍ അജയ് ബോസ് (യൂത്ത് കോണ്‍ഗ്രസ്സ കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് ) എന്നിവരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ചേമഞ്ചേരി പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ആഹ്വാനം ചെയ്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി പോലീസ് സ്റ്റേഷനു സമീപം ദേശീയ പാതയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ രാത്രി ഉപരോധസമരം നടത്തിയിരുന്നു.
Comments