KOYILANDILOCAL NEWS
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വയോജന കൂട്ടായ്മ നടത്തി
ചേമഞ്ചേരി ഗ്രാമപഞ്ചയത്ത് വയോജന കുട്ടായ്മ നടത്തി. പൂക്കാട് എഫ് എഫ് ഹാളിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായി.
കില ഫാക്കൽറ്റി മനോജ് കൊയപ്ര വിഷയാവതരണം നടത്തി. ഐ സി ഡി എസ് സൂപ്പർ വൈസർ കെ ആർ രമ്യ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വി കെ അബ്ദുൾ ഹാരിസ് സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു നന്ദി പ്രകടനവും നടത്തി.
Comments