തീഷ്‌ണ വർണ്ണങ്ങളിൽ ചോദ്യശരങ്ങളുയർത്തുന്ന ചിത്ര പ്രദർശനം

 

ചിത്രഭാഷയുടെ വിശാല വര്‍ണ്ണപരപ്പുകളിലേക്ക് വാതായനങ്ങള്‍ തുറന്നിട്ട് ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ പ്രശസ്ത ചിത്രകാരന്‍ സുരേഷ് കൂത്തു പറമ്പിന്റെ പ്രദര്‍ശനത്തിന് തുടക്കമായി. വാക്കുകള്‍ കൊണ്ട് തക്ഷന്‍കുന്നിന്റെ  ചിത്രവും ചരിത്രവും വരഞ്ഞിട്ട പ്രശസ്ത സാഹിത്യകാരന്‍ യു.കെ കുമാരനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സ്ത്രീയും പ്രകൃതിയും കേന്ദ്ര പ്രമേയമായി വരുന്ന 22 ചിത്രങ്ങാണ് പ്രദര്‍ശനത്തിനുള്ളത്.

ശ്രദ്ധ ജനറല്‍ സെക്രട്ടറി  എന്‍ വി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ഡോക്ടര്‍ മഹേഷ് മങ്കലാട്ട് മുഖ്യ പ്രഭാഷണം നടത്തി. ബാലസാഹിത്യകാരന്‍ ഗണേഷ് വേലാണ്ടി, ഗുരുകുലം ബാബു, ശിവാസ് നടേരി, റഹ്മാന്‍ കൊഴുക്കല്ലൂർ, ബാബു മമ്മിളി എന്നിവര്‍ സംസാരിച്ചു. സായിപ്രസാദ് സ്വാഗതവും ഷാജി കാവില്‍ നന്ദിയും പറഞ്ഞു. 2008 ല്‍ മാധ്യമ ശ്രദ്ധ നേടിയ ‘ലേഡി വിത്ത് നേച്ചര്‍’ പരമ്പര മുതല്‍ ഏറ്റവും പുതിയ ചിത്രങ്ങളായ ‘ഭൂമി എല്ലാവർക്കും സ്വന്തവും ‘വാരണാസിയും’ ഒക്കെ പ്രദര്‍ശനത്തിനുണ്ട്. ഡിസംബർ 18 വരെ പ്രദർശനം തുടരും.

Comments

COMMENTS

error: Content is protected !!