KOYILANDILOCAL NEWS
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ കൊയ്ത്തുത്സവം നടത്തി
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ കൊയ്ത്തുത്സവം നടന്നു. മൂന്നാം വാർഡിലെ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിന് മുൻവശത്തുള്ള വയലിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എം ഷീല, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു സോമൻ, വാർഡ് മെമ്പർ സജിതഷെറി, മുൻ മെമ്പർമാരായ വി എം ജാനകി, ഇ അനിൽകുമാർ, കൃഷി ഓഫീസർ വിദ്യാബാബു, വി കെ അശോകൻ, പത്മിനി, ശാന്ത, കാർത്ത്യായനി എന്നിവർ പങ്കെടുത്തു.
Comments