കൊയിലാണ്ടി നഗരസഭ ‘കാരണവർക്കൂട്ടം’ വയോജന സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി : നഗരസഭയുടെ നടപ്പു സാമ്പത്തിക വാർഷിക പദ്ധതിയിൽ വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി സംഘടിപ്പിച്ച കാരണവർക്കൂട്ടം – വയോജന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊടക്കാട്ടും മുറിയിൽ പ്രകൃതി രമണീയമായ അകലാപ്പുഴയുടെ തീരത്ത് നെല്ലാടി ലക്ഷ്വർ ടൂറിസം സെൻ്ററിൽ നടന്ന സംഗമത്തിൽ വൈസ് ചെയർമാൻ കെ സത്യൻ അധ്യക്ഷത വഹിച്ചു.

പ്രമുഖ നടനും സാംസ്കാരിക പ്രവർത്തകനുമായ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷരായ കെ ഷിജു, കെ എ.ഇന്ദിര, ഇ കെ അജിത്, നിജില പറവക്കൊടി, കൗൺസിലർമാരായ വി രമേശൻ, മനോജ് പയറ്റുവളപ്പിൽ, വത്സരാജ് കേളോത്ത്, കെ ടി റഹ്മത്ത്, കോഡിനേറ്റർ ശശി കോട്ടിൽ, ഐ സി ഡി എസ് സൂപ്പർവൈസർ സി സബിത എന്നിവർ സംസാരിച്ചു.

Comments
error: Content is protected !!