ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി സിന്ധു സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

റിട്ടയേർഡ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ സി കരുണാകന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടന്നു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷീല എം ,സി ഡി എസ് ചെയർ പേഴ്സൻ ആർ പി വത്സല, ടി പി മുരളീധരൻ മാസ്റ്റർ തുടങ്ങിയവർ ചടങ്ങിന് ആശംസ നേർന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!