KOYILANDILOCAL NEWS
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അതിദരിദ്രർക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അതിദരിദ്രർക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യ ബൈജു അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ: പി ടി അനി പദ്ധതി വിശദീകരിച്ചു വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ, വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എം ഷീല ഗ്രാമ പഞ്ചായത്തംഗം വിജയൻ കണ്ണഞ്ചേരി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനിൽകുമാർ സ്വാഗതവും ജെ എച്ച് ഐ രാമചന്ദ്രൻ ഏ കെ നന്ദിയും പറഞ്ഞു.
Comments