എസ് എസ് എൽ സി പരീക്ഷക്ക് വിദ്യാർത്ഥികളെ സജ്ജരാക്കാൻ വിപുലമായ ഒരുക്കങ്ങൾ

കൊയിലാണ്ടി: മാർച്ച് 31ന് ആരംഭിക്കുന്ന എസ് എസ് എൽ സി പരീക്ഷയെഴുതാൻ വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായ മുന്നൊരുക്കങ്ങൾ നടന്നുവരുന്നു. കാപ്പാട്, കണ്ണൻ കടവ്, തുവ്വക്കോട്, പൂക്കാട്, ചേലിയ, തിരുവങ്ങൂർ, കാട്ടിലപ്പീടിക, അത്തോളി, തുടങ്ങിയ കേന്ദ്രങ്ങളിൽ അയൽപ്പക്ക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. വൈകീട്ട് 6.30 മുതൽ 8.30 വരെ വിവിധ വിഷയങ്ങളെ അധികരിച്ച് വിദഗ്ധരായ അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് ആവർത്തന ക്ലാസുകൾ നൽകും. എസ് എസ് എൽ സി പരീക്ഷക്ക് തയാറെടുക്കുന്ന എത് സ്കൂളിലെ വിദ്യാർത്ഥികൾക്കും അയൽപക്ക പഠന കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ഹെഡ്മിസ്ട്രസ്സ് കെ കെ വിജിത കലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു.

പ്രാദേശികമായി വിളിച്ചു ചേർത്ത സ്വാഗത സംഘത്തിൻ്റെ നേതൃത്വത്തിൽ രക്ഷി താക്കൾ, നാട്ടുകാർ ജനപ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രത്യക പരിശീലനം (ഡി പ്ലസ് കോച്ചിംഗ്) ചൊവ്വാഴ്ചയോടെ ആരംഭിച്ചു. സുനിൽ മൊകേരി കൺവീനായി ഒരു സംഘം അദ്ധ്യാപകർ അയൽപക്ക പഠന കേന്ദ്രത്തിൻ്റെയും ജിതിൻ കൺവീനറായി മറ്റൊരു സംഘം അദ്ധ്യാപകർ ഡി പ്ലസ് കോച്ചിംഗിൻ്റേയും ചുമതലയേറ്റെടുത്ത് പ്രവർത്തനം നടത്തി വരുന്നു.

Comments

COMMENTS

error: Content is protected !!