KOYILANDILOCAL NEWS

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ജീവനി പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജീവനി പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പരിധിയിലെ സർക്കാർ സ്കൂളുകളിൽ ആണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത് കാപ്പാട് ജി എം യൂ പി സ്കൂളിൽ പരിപാടി കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു.

 

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി പി സുധ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എം ഷീല, അതുല്യ ബൈജു, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം എം പി മൊയ്തീൻകോയ, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി ശിവദാസൻ, റസീനഷാഫി, ശബ്ന ഉമ്മാരിയിൽ, സുധ തടവൻകൈയ്യിൽ, സജിത ഷെറി, സി ഡി എസ് ചെയർപേഴ്സൺ ആർ പി വത്സല, പി ഇ സി കൺവീനർ വി അരവിന്ദൻ , പി ടി എ പ്രസിഡണ്ട് കെ പി ഹസിന, എസ് എം സി ചെയർമാൻ ഷിജു ടി, എം പി ടി എ പ്രസിഡണ്ട് ഇഷ്റത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു എച്ച് എം സതീഷ്കുമാർ പി പി സ്വാഗതവും വാർഡ് മെമ്പർ വി മുഹമ്മദ് ഷരീഫ് നന്ദിയും പ്രകടിപ്പിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button