കോഴിക്കോട് ജില്ലാ ഡിഫറെൻറ്ലി എബിൾഡ് & ഫാമിലി വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷി ദിനാചരണം നടത്തി

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ഡിഫറെൻറ്ലി എബിൾഡ് & ഫാമിലി വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്ന ശേഷി ദിനാചരണംനടത്തി. ഡിസംബർ മൂന്ന് ഞായറാഴ്ച രാവിലെ 10.30 ന് കൊയിലാണ്ടി  ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വെച്ചു നടന്ന ചടങ്ങ് ജനശ്രീ ബ്ലോക്ക്‌ ചെയർമാൻ വിവി സുധാകരൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സത്യൻ എം കെ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി ശ്രീജിൽ കെ കെ സ്വാഗതവും, ഷിബു കെ നന്ദിയും രേഖപ്പെടുത്തി, എ അസീസ് മാസ്റ്റർ, ബാലകൃഷ്ണൻ എം കെ സുബൈർ കെ വി കെ, രാമചന്ദ്രൻ ടി ടി, വേലായുധൻ പി എന്നിവർ ആശംസകൾ അർപ്പിച്ചു.

Comments
error: Content is protected !!