KOYILANDILOCAL NEWS
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 ഭാഗമായി ലഹരിക്കെതിരെ മാരത്തോൻ
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 ഭാഗമായി ലഹരിക്കെതിരെ മാരത്തോൻ കോരപ്പുഴ വെച്ച് കാനത്തിൽ ജമീല എംൽ എൽ എ ഫ്ലാഗ് ഓഫ് ചെയ്തു കേരളോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനവും എം എൽ എ തദവസരത്തിൽ നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷം വഹിച്ചു.വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷൻമാരയ എം ഷീല, അതുല്യ ബൈജു, ഗ്രാമപഞ്ചായത്തംഗങ്ങളായ, സി ലതിക, സുധ തടവൻ കൈയ്യിൽ, വിജയൻ കണ്ണൻഞ്ചേരി ,ശബ്ന ഉമ്മാരിയിൽ, സന്ധ്യ ഷിബു, രാജലക്ഷ്മി, റസീന ഷാഫി, എം കെ മമ്മദ്കോയ, വി മുഹമ്മദ് ഷരീഫ്, വത്സല പുല്യേത്ത്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി സതീചന്ദ്രൻ മുൻ മെമ്പർമാരായ കെ കെ കേശവൻ ശശിധരൻ കുനിയിൽ വിവിധ ക്ലബ് ഭാരവാഹികൾ എന്നിവർ മാരത്തോണിൽ പങ്കെടുത്തു
Comments