ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സത്കാരമാതൃക
ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വരുന്നവര്‍ക്കെല്ലാം ചായയും കാപ്പിയും ഇത് വേണ്ടാത്തവര്‍ക്ക് ചൂട് വെള്ളവും തന്നുത്ത വെള്ളവും ഒപ്പം ബിസ്‌ക്കറ്റ് കേയ്ക്ക് ഉണ്ണിയപ്പം ഇവയില്‍ ഏതെങ്കിലും ഒന്നും ഉണ്ടാവും. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിവിധ ആവിശ്യങ്ങള്‍ക്കായി വരുന്നവര്‍ക്ക് ജനപ്രതിനിധികളും പഞ്ചായത്ത് ജീവനക്കാരുമാണ് ചായ സത്കാരം ഒരുക്കുന്നത.് ഇതിനുള്ള ചിലവിന് പഞ്ചായത്ത് ഫണ്ട് ഒന്നും ഇല്ല പകരം ജനപ്രതിനിധികളും ജീവനക്കാരും സ്വന്തം കൈയില്‍ നിന്നാണ് തുക കണ്ടെത്തുന്നത്. ഡിസംബര്‍ ഒന്ന് മുതലാണ് പഞ്ചായത്ത് ഓഫീസില്‍ ചായ സത്കാരം തുടങ്ങിയത.് ഇതെകുറിച്ചറിഞ്ഞ തിരുവങ്ങൂരിലെ കേരള ഫീഡ്‌സ് കമ്പനി ചായയും കാപ്പിയും ഉണ്ടാക്കുന്ന മെഷീന്‍ പഞ്ചായത്തിന് സ്‌പോന്‍സര്‍ ചെയ്തു. കമ്പനിയുടെ തിരുവങ്ങൂരിലെ അസി പ്രൊഡക്ഷന്‍ മാനേജര്‍ സുജിത്ത് യൂനിറ്റ് ഹെഡ് ബിജുആനന്ദ് എന്നിവരില്‍ നിന്ന് ചായ നിര്‍മ്മാണ മെഷീന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ടും സെക്രട്ടറി ജയരാജും ഏറ്റുവാങ്ങി. പഞ്ചായത്ത് ഫ്രണ്ട് ഓഫീസില്‍ ടി വി പത്രങ്ങള്‍ മാസികകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട.് മനോഹരമായ ഒരു ഉദ്യാനവും ഈ ഓഫീസ് മുറ്റത്ത് ഉണ്ട്. 15 ലക്ഷം രൂപ ചിലവഴിച്ചാണ് ഗ്രാമപഞ്ചായത്ത് ഓഫീസ് നവീകരിച്ചത്