ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്​ സ്വദേശി ഒമാനിൽ നിര്യാതനായി

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്​ സ്വദേശി ഒമാനിൽ നിര്യാതനായി. പേരാമ്പ്രയിലെ കിഴക്കുപുറത്തു ഷമീർ (41) ആണ്​ മരിച്ചത്​. ഇബ്രിയിൽ മോഡേൺ കിച്ചൻ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. മസ്കത്ത്​ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവർത്തകൻ ആയിരുന്നു. പിതാവ്​: അഹമ്മദ്​. മാതാവ്: ഖദീജ. ഭാര്യ: സഫീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Comments
error: Content is protected !!