KOYILANDILOCAL NEWS

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കർഷക ദിനം ആചരിച്ചു

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കർഷക ദിനം പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബു രാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ കർഷക തൊഴിലാളി അവാർഡ് വിതരണം ചെയ്തു. കർഷക ദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കയർ പിരി മൽസരത്തിൽ വിജയികളായവർക്ക് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി സിന്ധു സുരേഷ് ഉപഹാരങ്ങൾ നൽകി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീല എം അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ സന്ധ്യ ഷിബു, അബ്ദുൽ ഹാരിസ്, അതുല്യ ബൈജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനിൽ കുമാർ, മുരളീധരൻ ടി പി, എൻ ഉണ്ണി,അജീഷ് പൂക്കാട്ടിൽ, ഷബീർ എളവനക്കണ്ടി , വി വി മോഹനൻ, ആലിക്കോയ പൂക്കാട്, അവിനേരി ശങ്കരൻ നായർ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വെജിറ്റബൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ഡെപ്യൂട്ടി മാനേജർ ശ്രീമതി ജയശ്രീ പി യുടെ നേതൃത്വത്തിൽ കർഷകർക്കുള്ള ക്ലാസ്സ് നടന്നു.കൃഷി ഓഫീസർ ശ്രീമതി വിദ്യ ബാബു സ്വാഗതവും വിജയൻ കണ്ണഞ്ചേരി നന്ദിയും പറഞ്ഞു.

പുരസ്ക്കാര ജേതാക്കൾ  മുതിർന്ന കർഷക തൊഴിലാളി ബാലൻ നായർ ആനയാടത്ത് , നെൽ കർഷകൻ പ്രദീപൻ കുനിയിൽ,വനിതാ കർഷക ബീവി കോയമുട്ടി.ജൈവ കർഷകൻ മധുസദനൻ പുതിയോട്ടിൽ,സമ്മിശ്ര കർഷകൻ കെകെ അണ്ടിക്കുട്ടി,ക്ഷീര കർഷകൻ മൂസക്കോയ അമ്മിക്കണ്ണ ടി,എസ് സി കർഷകൻ ശങ്കരൻ ശ്രീനിലയം,കേര കർഷകൻ നാരായണൻ നമ്പൂതിരി,യുവ കർഷകൻ ലതീഷ് അരീക്കര,മത്സ്യ കർഷകൻ നിധീഷ് കൂടത്തിൽ,മികച്ച കാർഷിക സ്കൂൾ ചേമഞ്ചേരി യൂ പി സ്കൂൾ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button