ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡ് പ്രവർത്തി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ചു


കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡ് പുനരുദ്ധാരണ പ്രവർത്തനം ഏഴുമാസത്തിലധികമായി പൂർത്തീകരിക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് ഹാർബർ എൻജിനീയറിങ് ഓഫീസ് ഉപരോധിച്ചു.
34.5 ലക്ഷം രൂപ ചെലവഴിച്ച് 560 മീറ്റർ നീളത്തിലാണ് പുനരുദ്ധാരണ പ്രവർത്തനം നടക്കേണ്ടത്. പലവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഹാർബർ എൻജിനീയർ വിഭാഗം പ്രവർത്തി നീട്ടി കൊണ്ടുപോവുകയായിരുന്നു. വീടുകളും ഷോപ്പുകളും കൊയിലാണ്ടി താലൂക്ക് ആശുപത്രിയും ട്രാഫിക് പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും തണൽ ഡയാലിസിസ് സെന്ററും ലാബുകളും ഫാർമസികളും സാംസ്കാരിക നിലയവും കണ്ണൂർ സർവോദയ
സംഘവും ഖൽഫാൻ, ഐസിഎസ് സ്കൂളുകളും പള്ളികളും അമ്പലങ്ങളും ഉൾപ്പെടെ ധാരാളം സ്ഥാപനങ്ങൾ ആണ് ഈ റോഡിന് ഇരുവശവും നിലകൊള്ളുന്നത്.

ഹാർബറിലേക്കുള്ള പ്രധാന റോഡ് എന്ന രീതിയിലും ടൗൺ വാർഡിലെ പ്രധാനപ്പെട്ട റോഡ് എന്ന രീതിയിലും ബീച്ച് റോഡിന്റെ പ്രാധാന്യം വലുതാണ്. റോഡിൽ പൊടിപടലം കാരണം ശ്വാസകോശ രോഗം ഉൾപ്പെടെ പലതരത്തിലുള്ള ശാരീരികമായബുദ്ധിമുട്ടുകളും അനുഭവപ്പെടുകയാണ്. അതോടൊപ്പം തന്നെ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിന്റെ തകരാറുകാരണം ഓടിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. ഏഴു മാസത്തിലധികമായി പ്രവർത്തി തുടങ്ങിയിട്ട്. 2023 മെയ് 11നാണ് പ്രവർത്തി ഉദ്ഘാടനം നടത്തിയത്.എന്ന് പണി പൂർത്തീകരിക്കും എന്നറിയാതെ ഹാർബർ എൻജിനീയറിങ് വിഭാഗം ഇരുട്ടിൽ തപ്പുകയാണ്.
29. 11. 2023 പ്രവർത്തി പുനരാരംഭിക്കുമെന്ന് എഴുതി വാങ്ങിയതിനു ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
വാർഡ് കൗൺസിലർ എ അസീസ്, പി പി യൂസഫ്, ബഷീർ അമേത്ത് മുഹമ്മദ്, ഹാരിസ് ലൈഫ് ലൈൻ,
റഫീഖ് ആർ എം, അബ്ദുള്ള കെ വി, ഹാഷിം ബർഗൈവ, റഫീഖ് ബക്കാല, യൂസഫ്.കെ എന്നിവർ പങ്കെടുത്തു.

Comments
error: Content is protected !!