CALICUTDISTRICT NEWS
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതി
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുഞ്ചപ്പാടത്ത് ഇറക്കിയ 5 ഏക്കര്‍ നെല്‍കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ വി കെ അബ്ദുള്‍ഹാരിസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ വിജയന്‍ കണ്ണഞ്ചേരി ,സുധ കുന്നോല്‍, മുന്‍ പ്രസിഡണ്ട് അശോകന്‍ കോട്ട്, മുന്‍ വൈസ് പ്രസിഡണ്ട് കെ ജി കുറുപ്പ് ,ബാലു പൂക്കാട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട്, മുന്‍ വൈസ് പ്രസിണ്ടണ്ട് കെ ജി കുറുപ്പ് ,ഗ്രാമ പഞ്ചായത്തംഗം വിജയന്‍ കണ്ണഞ്ചേരി ,ബാലു പൂക്കാട് എന്നിവര്‍ ചേര്‍ന്നാണ് കൃഷി ഇറക്കിയത്.
Comments