KOYILANDILOCAL NEWS

കായലാട്ട് രവീന്ദ്രൻ അനുസ്മരണം നടത്തി

കൊയിലാണ്ടി: പ്രശസ്ത നാടക കലാകാരൻ കായലാട്ട് രവീന്ദ്രൻ കെ പി എ സി യുടെ പതിനൊന്നാം ചരമ വാർഷികത്തിൽ  പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ഇ കെ  അജിത്ത് പ്രഭാഷണo നടത്തി.

അഡ്വ.എസ് സുനിൽ മോഹൻ അധ്യക്ഷത വഹിച്ചു. രാഗം മുഹമ്മദലി, പി കെ വിശ്വനാഥൻ, കെ ചിന്നൻ എന്നിവർ സംസാരിച്ചു. ഡിസംബർ 28 ന് വൈകീട്ട് 4 മണിക്ക് കൊയിലാണ്ടി ടൗൺഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം വയലാർ അവാർഡ് ജേതാവ് കെ വി മോഹൻ കുമാർ ഉദ്ഘാടനം ചെയ്യും. കാനത്തിൽ ജമീല എം എൽ എ നാടക കലാ പ്രതിഭകളെ ആദരിക്കും.  സംഗീതശില്പവുംനാടക ഗാന സദസ്സും ഉണ്ടാകും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button