LOCAL NEWS

ചേമഞ്ചേരി പഞ്ചായത്തിലെ മുൻ ജനപ്രതിനിധികൾക്ക് ആദരം

ചേമഞ്ചേരി: ജനകീയസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കഴിഞ്ഞ 25 വർഷക്കാലയളവിലെ ജനപ്രതിനിധികളെ ആദരിച്ചു. കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അധ്യക്ഷയായിരുന്നു..മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ ഭാസ്കരൻ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ,പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, മുൻ പ്രസിഡന്റുമാരായ സത്യനാഥൻ മാടഞ്ചേരി,ആർ പി വത്സല,പി സി സതീഷ്ചന്ദ്രൻ,അനിത മതിലിച്ചേരി ,തുടങ്ങിയവർ ഉപഹാരസമർപ്പണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ്,ഷീബ ശ്രീധർ,ടി പി മുരളീധരൻ ,കെ രവീന്ദ്രൻ,അജയ് ബോസ്,അജീഷ് പൂക്കാട് ,റഷീദ് വെങ്ങളം,കെ പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി കെ റഫീഖ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ അജ്നഫ് നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button