ചേമഞ്ചേരി പൂക്കാട് ദേശീയപാതയ്ക്ക് സമീപം ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം

ചേമഞ്ചേരി പൂക്കാട് ദേശീയപാതയ്ക്ക് സമീപം ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ മൂന്നരയോടെ(03/12/2022)കൂടിയാണ് അപകടം നടന്നത്. കനിവ് 108 ആംബുലൻസും ഹോണ്ട സിറ്റി കാറുമാണ് കൂട്ടിയിടിച്ചത്.

 

വിവരം കിട്ടിയതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന കൊയിലാണ്ടിയിൽ നിന്നും സ്ഥലത്തെത്തുമ്പോൾ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കാറിലുണ്ടായിരുന്നവരെ കുറിച്ച് വിവരം കിട്ടിയിട്ടില്ല. പോലീസ് സ്ഥലത്തുണ്ടായിരുന്നു.

Comments

COMMENTS

error: Content is protected !!