SPECIAL
ചൈനയുടെ പേടകം ചന്ദ്രനിൽ
ബീജിങ്> ചന്ദ്രോപരിതലത്തിൽനിന്നുള്ള പാറ ശേഖരിക്കാനായി ചൈന അയച്ച ബഹിരാകാശപേടകം ചന്ദ്രനിൽ എത്തി. നവംബർ ഇരുപത്തിനാലിനാണ് ചാങ് ഇ 5 പ്രോബ് എന്നുപേരിട്ട പേടകം വിക്ഷേപിച്ചത്.
ആരും ഇതുവരെ എത്തിപ്പെടാത്ത ചന്ദ്രാപരിതലത്തിലെ ലാവാ സമതലമായ “ഓഷിയാനസ് പ്രോസെല്ലാറം’ എന്ന ഭാഗത്തുനിന്ന് രണ്ട് കിലോഗ്രാം സാമ്പിൾ ശേഖരിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
ദൗത്യം വിജയിച്ചാൽ ചന്ദ്രോപരിതലത്തിൽനിന്ന് സാമ്പിൾ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. അമേരിക്കയും സോവിയറ്റ് യൂണിയനുമാണ് മുമ്പ് ഇത് ശേഖരിച്ചിട്ടുള്ളത്.
Comments