പരസ്യങ്ങളിൽ മിണ്ടിയും പറഞ്ഞും മുന്നിൽ

പരസ്യങ്ങളിൽ തലകുത്തി വീഴുന്നതിലല്ല പരസ്യങ്ങളിലൂടെ വശീകരിക്കുന്നതിലും മുൻപന്തിയാലാണ് ഇന്ത്യൻ വനിതകൾ. ആഗോള ശരാശരിയെക്കാൾ കൂടുതൽ സ്ത്രീ സാന്നിധ്യം ഇന്ത്യൻ പരസ്യമേഖലയിലുണ്ട്. ഇന്ത്യൻ ടെലിവിഷനുകളിലെയും യൂ ട്യൂബിലെയും പരസ്യങ്ങൾ പഠിച്ചു കൊണ്ട് യൂണിസെഫ് സഹായത്തോടെ ഇൻ്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷൻ നടത്തിയ പഠനത്തിലാണ് ഈ മേൽക്കൈ വെളിപ്പെടുന്നത്.

ജനപ്രിയമായ പരസ്യങ്ങളിൽ എല്ലാം മുന്നിൽ സ്ത്രീ സാന്നിധ്യമുണ്ട്. സ്ക്രീൻ സമയത്തിൽ 59.7 ശതമാനം വനികൾ കൈയ്യടക്കി. സംസാര സമയത്തിൽ 56.3 ശതമാനവും അവർക്കുണ്ട്. ആഗോള തലത്തിൽ പരസ്യ മേഖലയിലെ സ്ത്രീകളുടെ സാന്നിധ്യത്തെക്കാൾ ഒത്തിരി മുന്നിലാണിത്. സ്ക്രീൻ സമയത്തിൽ 44 ശതമാനവും സംസാര സമയത്തിൽ 39 ശതമാനവുമാണ് ആഗോള തലത്തിൽ സ്ത്രീകൾ കയ്യാളുന്നത്.

അനിതരവും സുന്ദരവും തമാശ നിറഞ്ഞതും ശ്രദ്ധ കവരുന്നതുമായ  ഗുണങ്ങളാണ് വനിതകൾ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളെ പ്രിയപ്പെട്ടതാക്കുന്നതെന്ന് ക്വാർട്സ്.കോം വിലയിരുത്തുന്നു. എന്നാൽ ഉപഭോക്താക്കളെ വഴിതെറ്റിക്കുന്നതും ലിംഗ നീതിയെ തകിടം മറിക്കുന്നതുമായ പരസ്യങ്ങൾ വർധിക്കുന്നതായും പഠനങ്ങളുണ്ട്. കുടുംബ ഘടനയിൽ വിവേചനം നേരിടുമ്പോൾ ഇത്തരം രംഗങ്ങളിൽ പ്രാധാന്യം നൽകപ്പെടുന്നത് ചൂഷണാധിഷ്ഠിത കമ്പോള താത്പര്യങ്ങളുടെ ഫലമായാണെന്നും ഗ്ലോബൽ ജേർണൽ ഓഫ് കൊമോഴ്സ് ആൻ്റ് മാനേജ്മെൻ്റ് പേഴ്സ്പക്ടീവ് ഒരു പഠനത്തിൽ ചൂണ്ടികാട്ടുന്നു.

Comments

COMMENTS

error: Content is protected !!