KERALAMAIN HEADLINES
ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി ചുമതലയേറ്റു
ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു ആണ് ധൻകറിന് സത്യവാചകം ചൊല്ലി കൊടുത്തത്. രണ്ട് മിനിറ്റിൽ പൂര്‍ത്തിയായ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ്, സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി,സ്മൃതി ഇറാനി ലോക്സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള എന്നിവര്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ എം വെങ്കയ്യ നായിഡു ഡൽഹിയിലെ 1, ത്യാഗരാജ് റോഡ് എന്ന വസതിയിലക്ക് മാറി.
Comments