KERALA
ജനങ്ങള്‍ക്ക് ഷോക്കായി. വൈദ്യുതി നിരക്ക് കൂടും
വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന ബോര്‍ഡിന്‍റെ നിർദ്ദേശത്തിന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പച്ചക്കൊടി. നിരക്ക് വർധന അനിവാര്യമെന്നും ചെറിയ തോതിലെങ്കിലും നിരക്ക് വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ലെന്നും മന്ത്രി പറഞ്ഞു. നിരക്ക് വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കും. കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. 5 പദ്ധതികൾ ഇക്കൊല്ലം ഉണ്ടാകും. എന്നാൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ താൽക്കാലമില്ലെന്നും മന്ത്രി വ്യക്തമാക്കി.
വൈദ്യുതി നിരക്ക് അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വർധനയാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. 5 വർഷം കൊണ്ട് 2.30 രൂപയുടെ വർധനയും വേണം. ഏറ്റവും ഉയർന്ന നിരക്ക് വർധനയാണ് ബോർഡ് ആവശ്യപ്പെടുന്നത്.
Comments