DISTRICT NEWS
ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായ പതിനഞ്ചുവയസ്സുകാരന് അഗ്‌നിരക്ഷാസേന രക്ഷകരായി
കോഴിക്കോട്: ജനനേന്ദ്രിയത്തില്‍ മോതിരം കുടുങ്ങി ഗുരുതരാവസ്ഥയിലായ ഫറോക്ക് സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥിയായ പതിനഞ്ചുവയസ്സുകാരന് അഗ്‌നിരക്ഷാസേന രക്ഷകരായി.
ഡോക്ടര്‍മാര്‍ സിറിഞ്ചിലൂടെ വെള്ളം പമ്പുചെയ്തതിനാല്‍ ഉപകരണം ചൂടാകാതെ മോതിരം മുറിച്ചെടുത്തു. യൂട്യൂബില്‍ വീഡിയോകള്‍ കണ്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഇത് ചെയ്തതെന്ന് കുട്ടി പറഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

വെള്ളമാടുകുന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ പി ബാബുരാജ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുള്‍ ഫൈസി, ഫയര്‍മാന്‍ നിഖില്‍ മല്ലിശ്ശേരി, എം ടി. റഷീദ്, ചാസിന്‍ ചന്ദ്രന്‍, ഹോംഗാര്‍ഡ് ബാലകൃഷ്ണന്‍ എന്നിവര്‍ ദൗത്യത്തില്‍ പങ്കാളികളായി.

Comments